മെക്സിക്കോ: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രൂപത ചാൻസലറായി വനിതയെ നിയമിച്ച് മെക്സിക്കോയിലെ ആർച്ച് ബിഷപ്പ് പ്രൈമേറ്റ്, കർദ്ദിനാൾ കാർളോസ് അഗ്യുയർ റെറ്റ്സ്. മെക്സിക്കോയിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദവും ലാറ്റിൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള മരിയ മഗ്ദലീന ഇബറോളയെയാണ് അതിരൂപതയുടെ ചാൻസലറായി നിയമിച്ചിരിക്കുന്നത്.
അനേക വർഷം രൂപതയുടെ വൈസ് ചാൻസലറായി അനുഭവ സമ്പത്തും, വിശ്വാസത്തിൽ ഉത്തമ സാക്ഷിയും, ഔദ്യോദിക ചുമതലകൾ നിർവ്വഹിച്ചുള്ള പ്രാഗല്ഭ്യവും മരിയ മഗ്ദലീനയെ ചാൻസലറായി തിരഞ്ഞെടുക്കാൻ കാരണം ആയി എന്ന് ആർച് ബിഷപ്പ് കർദ്ദിനാൾ കാർളോസ് അഗ്യുയർ റെറ്റ്സ് പറഞ്ഞു. ആഗസ്റ്റ് 15 നു മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിൽ മരിയ മഗ്ദലീന ചുമതലയേൽക്കും.