കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ കുരിശിങ്കൽ ലൂർദ്മാതാ ഇടവകയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു വർഷത്തെ ബൈബിൾ പാരായണത്തിന്റെ സമാപനം വെളിപാടിന്റെ പുസ്തകം അവസാനം ഭാഗം വായിച്ചു കൊണ്ട് ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു.
ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂർണ്ണ ബൈബിൾ വായിച്ച് കഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. 2024 ജൂലൈ 1 മുതൽ 2025 ജൂൺ 30 വരെ ആയിരുന്നു ബൈബിൾ വായന നടത്തിയത്. ഒരു വർഷത്തെ ബൈബിൾ വായിക്കുവാനുള്ള കലണ്ടർ കുടുംബങ്ങൾക്ക് അച്ചടിച്ച് നൽകിയിരുന്നു. അവർ അത് ഭവനങ്ങളിൽ വായിക്കുകയും ഓരോ ദിവസവും ഓരോ കുടുംബാംഗങ്ങൾ വന്ന് ദിവ്യബലിക്ക് മുന്നേ അന്നേ ദിവസത്തെ വചനഭാഗം ദൈവാലയത്തിൽ വായിക്കുകയും ചെയ്തിരുന്നു.
കൃതജ്ഞത ബലിയിൽ ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. POC ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് വചന സന്ദേശം നൽകി. രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ.ടോണി കൈതത്തറ, ഫാ. അജയ് കൈതത്തറ, ഫാ. ബിജു തേങ്ങാപുരക്കൽ എന്നിവർ സഹ കാർമികത്വം വഹിച്ചു.
എല്ലാ കുടുംബങ്ങൾക്കും സമ്പൂർണ്ണ ബൈബിൾ വായിച്ച് കഴിഞ്ഞതായുള്ള ബിഷപ്പ്ന്റെ ഒപ്പോടുകൂടി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. മത അധ്യാപകർ എഴുതിയ സുവിശേഷത്തിന്റെ കയ്യെഴുത്ത് പ്രതി ബിഷപ്പ് പ്രകാശനം ചെയ്തു.