ഫിഫ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ ആരംഭം . രണ്ട് വീതം ബ്രസീലിയന്‍, ജര്‍മന്‍ ക്ലബുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലുണ്ട് . ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് ബ്രസീല്‍ ക്ലബ് ഫ്ലുമിനെന്സയും സൗദി ക്ലബ് അല്‍ ഹിലാലും തമ്മിലാണ് ആദ്യ ഏറ്റുമുട്ടൽ.
ശനിയാഴ്ച രാവിലെ 6.30ന് ബ്രസീല്‍ ക്ലബ് പാല്‍മിറാസും ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും തമ്മിലും ശനി രാത്രി 9.30ന് ഫ്രഞ്ച്- ജര്‍മന്‍ തമ്മിലുമുളള പോരാട്ടമാണ്. ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിയും ജര്‍മന്‍ ലീഗ് ജേതാക്കളായ ബയേണും സെമി ലക്ഷ്യമാക്കിയാണ് കളിക്കുക. ഞായറാഴ്ചയാണ് ക്വാര്‍ട്ടറിലെ ‘ഫൈനല്‍’ മത്സരം. ഞായര്‍ പുലര്‍ച്ചെ 1.30ന് റയല്‍ മാഡ്രിഡും ജര്‍മന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടും.
ഏറെ അട്ടിമറികള്‍ നടന്ന ക്ലബ് ലോകകപ്പില്‍ ആരൊക്കെ അവസാന നാലിലേക്ക് കടക്കുമെന്നത് പ്രവചനാതീതമാണ്.