വത്തിക്കാൻ: 2025ലെ വലിയ ജൂബിലി വർഷത്തിന്റെ ഭാഗമായിട്ട് പുരോഹിതരുടെ ജൂബിലി ജൂൺ 23 ന് ആരംഭിച്ചു. പുരോഹിതന്മാരെയും സമർപ്പിത ജീവിതത്തെയും കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് നടന്നത് . ജൂൺ 23 ആം തീയതി റോമ രൂപതയുടെ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ സമൂഹ ജപമാലയും സംഗീത പരിപാടിയും ബസിലിക്ക സാന്റ് പോളിൽ വച്ച് നടന്നു.
ഈ ദിവസങ്ങളിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഹോളിഡോറിലേക്കുള്ള തീർത്ഥാടനവും നടക്കുകയുണ്ടായി. ജൂൺ 24 വൈകുന്നേരം റോമിലെ വിവിധ പള്ളികളിൽ വിവിധ ഭാഷകളിൽ ഉള്ള ദിവ്യബലി കർദ്ദിനാളന്മാരുടെ നേതൃത്വത്തിൽ അർപ്പിക്കപ്പെട്ടു. ജൂൺ 26 തീയതി പരിശുദ്ധ ലെയോ പാപ്പ ഉച്ച കഴിഞ്ഞ് 3:00 മണിക്ക് കൊൺ ചില സി യോണയിൽ ഉള്ള ഓഡിറ്റോറിയത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത വൈദികരമായി സo വദിച്ചു. പ്രസ്തുത സമ്മേളനത്തിൽ ലയോപാപ്പ പൗരോഹിത്യ രൂപീകരണത്തെ കുറിച്ചുള്ള 3 ഉൾക്കാഴ്ചകൾ പങ്കുവച്ചു ആദ്യത്തേത് രൂപീകരണം ഇത് ബന്ധത്തിന്റെ ഒരു പാതയാണ്. കഴിവുകളിൽ മാത്രമല്ല ബന്ധങ്ങളിലും രൂപപ്പെടുക എന്നാണ്. അതിനാൽ പുരോഹിതർ അറിവ് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ദൈവത്തെ അറിയാൻ ശ്രമിക്കണം.
പുരോഹിതരുടെ രണ്ടാമത്തെ ഉൾക്കാഴ്ച പൗരോഹിത്യ ജീവിതത്തിന്റെ നിർണായക ഭാഗമാണ് സാഹോദര്യം. വൈദികരെയും സെമിനാരി വിദ്യാർഥികളെയും എതിരാളികളായ ഒറ്റപ്പെട്ട വ്യക്തികളായ അല്ല, സഹോദരന്മാരായി ജീവിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു ..”നമുക്കിടയിൽ യഥാർത്ഥവും ആത്മാർത്ഥവുമായ സാഹോദര്യം ഇല്ലെങ്കിൽ ശുശ്രൂഷകരെ ന്നനിലയിൽ നമുക്ക് എങ്ങനെ ഊർജ്ജസ്വലമായ സമൂഹങ്ങൾ കെട്ടിപ്പടുക്കാൻ കഴിയും” എന്ന ചോദ്യത്തിലൂടെ ഉൾക്കാഴ്ച എത്ര പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മൂന്നാമതായി പുരോഹിതരുടെ രൂപീകരണം എന്നാൽ സ്നേഹിക്കാനും കേൾക്കാനും പ്രാർത്ഥിക്കാനും ഒരുമിച്ച് സേവിക്കാനും കഴിവുള്ള മനുഷ്യരെ രൂപപ്പെടുത്തുക എന്നതാണെന്ന് വാദിച്ചു. വൈദിക രൂപീകരണം ഒറ്റപ്പെട്ട ഒന്നല്ല; സമൂഹത്തിനും നടക്കണം എന്നതിന്റെ ഒരു വലിയ ഓർമ്മപ്പെടുത്തലാണ്. സെമിനാരി ദൈവവിളികളെക്കുറിച്ചും പുരോഹിതരുടെ ജീവിതത്തെയും ദൗത്യത്തെയും ബാധിക്കുന്ന പ്രതിസന്ധികളുടെ അടയാളങ്ങളെ കുറിച്ചും സംസാരിക്കുമ്പോൾ യുവാക്കൾ പൗരത്വത്തിലേക്ക് വിളിക്കപ്പെടുന്നത് തുടരുകയും അവരുടെ ദൗത്യം വിശ്വസ്തതയോടെ ജീവിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നുവെന്ന് പാപ്പ എടുത്തുപറഞ്ഞു. യുവാക്കളെ അവരുടെ വിളിയിലേക്കുള്ള വിളി കേൾക്കാൻ പ്രചോദിപ്പിക്കുന്ന ധീരവും വിമോചനപരവുമായ നിർദ്ദേശങ്ങൾ നൽകാൻ ഭയപ്പെടരുത് എന്ന് അദ്ദേഹം എല്ലാ പുരോഹിതന്മാരെയും പ്രോത്സാഹിപ്പിച്ചു .
യേശുവിന്റെ തിരുഹൃദയ തിരുനാൾ ദിനത്തിലാണ് ഈ അന്താരാഷ്ട്ര പുരോഹിതരുടെ സമ്മേളനം നടന്നത് വിശുദ്ധ പൗലോസിന്റെയും വിശദപത്രോസിന്റെയും തിരുനാൾ ദിനത്തിൽ ജൂൺ 29ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ബസിലിക്കയിൽ അർപ്പിച്ച് പുതിയ പുരോഹിതന്മാരുടെ പൗരോഹിത്യം നൽകുകയുണ്ടായി ഇറ്റലി ഇന്ത്യ ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 വൈദികനാണ് തിരുപ്പട്ടം സ്വീകരിച്ചത് ലോകമെമ്പാടുമുള്ള സെമിനാ വിദ്യാർഥികൾ ബിഷപ്പുമാർ പുരോഹിതന്മാർ എന്നിവർ ഉൾപ്പെടെ ആറായിരത്തിലധികം പേർ ഈ ദിവസം പങ്കെടുത്തു ഇന്ത്യയിൽനിന്ന് വിവിധ രൂപതകളിലായി 50 പരം വൈദികർ ജൂബിലിയിൽ പങ്കെടുത്തു