‘കൊച്ചി: സുരേഷ് ഗോപി നായകനായ JSK സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ ഹൈക്കോടതി ഇടപെട്ടു. ജാനകി എന്ന പേര് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ഹൈക്കോടതി ചോദിച്ചു.
സിനിമയുടെ നിർമാതാക്കൾ ആയ കോസ്മോ പ്രോഡക്ഷൻസ് നൽകിയ ഹർജി പരിഗണിക്കവേ ആണ് കോടതി ചോദ്യം ഉന്നയിച്ചത്. സെൻസ്സർ ബോർഡിന്റെ അഭിപ്രായത്തിൽ മത വിദ്വേഷം വളർത്തുന്ന രീതിയിൽ ഉള്ള ജാനകി എന്ന പേര് സിനിമയിൽ നിന്ന് മാറ്റിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ല എന്നാണ്.
അതിനു മറുപടി ആയി ജാനകി എന്ന പേരിനു എന്താണിത്ര പ്രത്യേകത എന്നും സീത ഓർ റാം രാം ലഖൻ അതുപോലെ പേരുള്ള എത്രയോ സിനിമകൾ ഉണ്ടെന്നും അതിലൊന്നും ഇല്ലാത്ത കുഴപ്പം എങ്ങനെ ആണ് ജാനകിയിൽ ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു.