ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജർമൻ വമ്പൻമാരായ ബയേണിന് പരാജയം . പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബയേണിനെ തോൽപ്പിച്ചത് . ഈ വിജയത്തോടെ ഗ്രൂപ്പ് സി യിലെ ചാമ്പ്യൻമാരായി ബെൻഫിക്ക. മത്സരത്തിൽ തോറ്റങ്കിലും ഗ്രൂപ്പിൽ രണ്ടാമതുള്ള ബയേണും പ്രീക്വാർട്ടറിലേക്ക് മുന്നേറി.
കളിയുടെ 13 -ാം മിനിറ്റിൽ ആൻഡ്രിയാസ് ഷേൽഡ്രപ്പാണ് ബെൻഫിക്കയുടെ വിജയഗോൾ കരസ്ഥമാക്കിയത് . തിരിച്ചടിക്കാൻ ബയേൺ കിണഞ്ഞുശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല .
രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ നേടാനായില്ല . ഗ്രൂപ്പ് സി യിലെ ഓക്ലാന്ഡ് സിറ്റിയും ബൊക്ക ജൂനിയേഴ്സും തമ്മിലുള്ള മറ്റൊരു മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.