:കൊടുങ്ങല്ലൂർ: കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തിൽ പ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ അനുസ്മരണ ദിനാഘോഷത്തിന്റെ ഭാഗമായി സെന്റ് ജോസഫ് കൊത്തൊലെൻഗോ ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന, പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവ നടത്തപ്പെട്ടു.
കെ.സി.വൈ.എം പ്രവർത്തകർ വിശുദ്ധ തോമസ് മൂറിൻ്റെ ജീവിതമാതൃക ഉൾക്കൊണ്ട് സമൂഹത്തിൽ നടമാടുന്ന അനീതിക്കെതിരെ പോരാടണമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് കൊത്തൊലെൻഗോ ഇടവക വികാരി ഫാ. ജോൺ പോൾ കുരിശിങ്കൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിന് കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി അദ്ധ്യക്ഷത വഹിച്ചു.
കെ.സി.വൈ.എം. ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആനിമേറ്റർ സി. മേരി ട്രീസ, സംസ്ഥാന കെ.സി.വൈ.എം അഡ്വൈസറി കൗൺസിൽ മെമ്പർ ജെസ്സി ജെയിംസ്, ജനറൽ സെക്രട്ടറി ജെൻസൻ ജോയ്, സി. റൂബി, അവിനാശ്, അമോസ് മനോജ്, ഷിഫ്ന ജീജൻ, അനഘ ടൈറ്റസ്, ഡാനിയേല റോസ്, ആൽബിൻ എന്നിവർ സംസാരിച്ചു.