ആലപ്പുഴ : രൂപതാ കേരള ലാറ്റിൻകത്തലിക് വിമൻസ് അസോസിയേഷൻ (KLCWA) സ്ഥാപക ദിനാഘോഷവും ആനിമസ്ക്രീൻ ജന്മദിനാചരണവും നടത്തി. മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി അങ്കണത്തിൽ രൂപത പ്രസിഡന്റ് സോഫിരാജു പതാക ഉയർത്തി.
അഡ്വ. റെയ്നി.എം. കുര്യാക്കോസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.രൂപത പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ വികാരി ഫാദർ ഫ്രാൻസിസ് കൊടിയനാട്, KLCWA രൂപതാ ഡയറക്ടർ സിസ്റ്റർ അംബി ലിയോൺ, മേരി ഗീതാ ലിയോൺ,ഫാദർ ആൻസൺ, സവിതാഷിബു, മേയ്ബിൾ എന്നിവർ പ്രസംഗിച്ചു.