പുനലൂർ: ജൂബിലി 2025ന്റെ ഭാഗമായി പുനലൂർ രൂപതയിലെ വിവിധ ഇടവകയിലെ വനിതകളുടെ സംഗമം പുനലൂർ സെൻറ് മേരീസ്
കത്തീഡ്രൽ അങ്കണത്തിൽ നടത്തി.
വനിതാ സംഗമം വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജീന തോമസ് ഉദ്ഘാടനം ചെയ്തു.KLCWA രൂപതാ വൈസ് പ്രസിഡൻറ് സീന ജോജോ സംഗമത്തിന് അധ്യക്ഷത വഹിച്ചു.
പുനലൂർ രൂപതാ മെത്രാൻ റൈറ്റ് റവ .ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഓൺലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി.സ്ത്രീ പങ്കാളിത്തം സഭയിലും സമൂഹത്തിലും എന്നവിഷയത്തെക്കുറിച്ച്
കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് ക്ലാസ് നയിച്ചു.
വനിതാ സംരംഭകത്വം , കുടുംബ ബഡ്ജറ്റ് എന്ന വിഷയങ്ങളെക്കുറിച്ച് ശ്രീ ജോൺസൺ ഏലിയാസ് ക്ലാസുകൾ നയിച്ചു.ആഗോളകത്തോലിക്കസഭാജൂബിലിയുടെ ഭാഗമായുള്ള രൂപതാതല ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന രൂപതാ വികാരി ജനറൽ മോൺ .സെബാസ്റ്റ്യൻ വാസ്, .ഫാദർ ഷിന്റോ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
KLCWA ഡയറക്ടർ റവ. സിസ്റ്റർ ലാൻസി ,സെക്രട്ടറി ലീലാമ്മ ഹെർബട്ട് , ട്രഷറർ സ്റ്റെല്ല സേവിയർ സംഗമത്തിന് വേണ്ട ക്രമീകരണങ്ങൾ നടത്തി.