സംപൗളോ: ബ്രസീൽ 2026 ഫിഫ ലോകകപ്പ് യോഗ്യത നേടി . ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാനറികൾ യോഗ്യത നേടിയത്.
കളിയുടെ ആദ്യ പകുതിയിൽ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിൻറെ വിജയ ഗോൾ കരസ്ഥമാക്കിയത് . ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു വിജയഗോൾ . 44-ാം മിനിറ്റിൽ മാത്യൂസ് കുൻഹയുടെ അസിസ്റ്റിൽ വിനീഷ്യസ് പന്ത് വലയിലാക്കി.
ആദ്യ കളിയിൽ ഇക്വഡോറിനോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ജയത്തോടെ 16 കളിയിൽ 25 പോയിൻറുമായി ബ്രസീൽ മൂന്നാമതെത്തി . 35 പോയിൻറുമായി ലോകചാമ്പ്യന്മാരായ അർജൻറീനയാണ് ഒന്നാമത്.കാർലോ ആഞ്ചലോട്ടി പരിശീലകനായ ബ്രസീലിൻറെ ആദ്യ വിജയമാണിത്.