കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സാമൂഹ്യക്ഷേമവിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി (കിഡ്സ്) കൊടുങ്ങല്ലൂര്‍ ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടുകൂടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ 46 ലക്ഷം രൂപ വിതരണം ചെയ്തു.
23 ജെ.ല്‍.ജി ഗ്രൂപ്പുകള്‍ക്കായി 82 അംഗങ്ങള്‍ക്കാണ് വായ്പ വിതരണം ചെയ്തത്. കിഡ്സ് ഡയറക്ടര്‍ റവ.ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ അഖില്‍ ബാബു, ലോണ്‍ വിതരണം നടത്തി.
കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രാജു വി.കെ., കിഡ്സ് മുന്‍ ഡയറക്ടര്‍ ഫാ. നിക്സണ് കാട്ടാശ്ശേരി , കൗണ്‍സിലര്‍ വി.എം ജോണി, അഴീക്കോട് വാര്‍ഡ് മെമ്പര്‍ ലൈല സേവ്യര്‍, സി. ഷൈനിമോള് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കിഡ്സ് അസി. ഡയറക്ടര്‍ ഫാ. എബ്നേസര്‍ ആന്റണി സ്വാഗതവും കോ-ഓഡിനേറ്റര്‍ ഗ്രേയ്സി ജോയ് നന്ദിയും പറഞ്ഞു. 120 കിഡ്സ് എസ്.എച്ച്.ജി. അംഗങ്ങള്‍, പരിപാടിയില്‍ പങ്കെടുത്തു