വത്തിക്കാൻ :യുറോപ്യൻ സമിതിയുടെ അദ്ധ്യക്ഷനായ അന്തോണിയൊ കോസ്ത വത്തിക്കാനിൽ പാപ്പയെ സന്ദർശിച്ചു.ജൂൺ 6-ന് വെള്ളിയാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ച.
തുടർന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള ഉപകാര്യദർശി മോൺസിഞ്ഞോ മിറൊസ്ലാവ് വച്ചോവ്സ്കിയുമായും കൂടിക്കാഴ്ച നടത്തി.
പൊതു താല്പര്യമുള്ള വിഷയങ്ങളുമായി, പ്രത്യേകിച്ച് ലോകത്തിലെ പട്ടിണി നിർമ്മാർജ്ജനത്തിനും ഏറ്റവും ദരിദ്രനാടുകളുടെ വികസനം പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഒരു നാണ്യനിധി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശവുമായി, ബന്ധപ്പെട്ട സംഭാഷണങ്ങൾ കൂടുതൽ സജീവമാക്കുന്നതിനുള്ള താൽപ്പര്യവും ഇരുവിഭാഗവും പ്രകടിപ്പിച്ചു.
ഉക്രൈയിനിലെയും ഗാസയിലെയും സംഘർഷവാസ്ഥകളും പരാമർശവിഷയമായി.