ആലപ്പുഴ: പെന്തക്കൊസ്താദിനത്തിൽ ആലപ്പുഴ രൂപതയിലെ ദേവാലയങ്ങളിലെ കുടുംബ കൂട്ടായ്മകളുടെ നേതാക്കളുടെ ഒത്തു വരവ് ബിസിസി ദിനമായി ആചരിച്ചു.
മൗണ്ട് കാർമൽ കത്തീഡ്രലിൽ, രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിലിൻ്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. തുടർന്നു കൺവീനർ ബൈജു A J പതാക ഉയർത്തി. ഫാമിലി മിനിസ്ട്രി ഡയറക്ടർ ജോയ് അറക്കൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫാ.ജോസഫ് ഡോമിനിക് വട്ടത്തിൽ, ഫാ.ജോയ് അറക്കൽ, ഫാ. ജോർജ് ഇരട്ട പുളിക്കൽ, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ബോബൻ, ശ്രീ പി.ആർ.കുഞ്ഞച്ചൻ എന്നിവർ ക്ലാസ് നയിച്ചു. ബൈജു എ.ജെ.,സി.ആഗ്നസ് , ജ്യോതിമോൾ സോണി, ബെന്നി ജയിംസ് എന്നിവർ പ്രസംഗിച്ചു. 2025- 26 ലെക്കുള്ള പദ്ധതി പ്രകാശനം ചെയ്തു. മികച്ച ഇടവകയ്ക്കും ഫൊറോനയ്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.