നെയ്യാറ്റിൻകര, കണ്ടംതിട്ട സെന്റ് ജോസഫ് ഇടവകയിൽ പുതിയ ദേവാലയം കൂദാശ ചെയ്തു. നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ വിൻസെന്റ് സാമുവേൽ പിതാവ് മുഖ്യ കാർമ്മികനായ തിരു കർമ്മങ്ങൾക്ക് രൂപതാ സഹായ മെത്രാൻ അഭിവന്ദ്യ സെൽവരാജൻ ദാസൻ സഹകാർമ്മികനായി
നൂറോളം കുടുംബങ്ങൾ മാത്രമുള്ള ഇടവകയിലെ ജനത്തിന്റെ പത്ത് മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ ദേവാലയം എന്നും രാപകൽ ഇല്ലാതെ അശ്രാന്തം പരിശ്രമിച്ച ഇടവക വികാരി ഫാ.ഫ്രാങ്കിളിൻ SCJ യ്ക്കും, സഹായിച്ച ഏവർക്കും സെൽവരാജൻ പിതാവ് നന്ദി അറിയിച്ചു. രൂപതയിലെ വൈദീകരും സന്യസ്ഥരും സന്നിഹിതരായിരുന്നു.