വൈപ്പിൻ: മുരുക്കുംപാടം സെൻ്റ് മേരിസ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ കുട്ടികൾ എല്ലാവരും പ്രകൃതിയുമായി ഇണങ്ങുന്ന രീതിയിലുള്ള പച്ച നിറത്തിലുള്ള പുത്തനുടുപ്പുകൾ അണിഞ്ഞാണ് വിദ്യാലയത്തിലേക്ക് എത്തിയത്.
പരിസ്ഥിതി ദിന സന്ദേശങ്ങൾ കൈകളിലേന്തി വിദ്യാലയമുറ്റത്ത് ചെടികൾ നട്ട് പരിസ്ഥിതിയുമായി ചങ്ങാത്തം കൂടിയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പരിസ്ഥിതി ദിനം ആഘോഷിച്ചത്