കൊല്ലം: ഒറീസയിലെ വൈദികർക്കെതിരെയുള്ള അക്രമണത്തെ കെഎൽസിഎ കൊല്ലം രൂപത കമ്മിറ്റി ശക്തമായി അപലപിച്ചു. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഭാരതത്തിൽ ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇന്ത്യയിലുടനീളം നടത്തുന്നത്,
കഴിഞ്ഞ കുറെ നാളുകളായി ഇത്തരക്കാർക്ക് മൗന അനുവാദം നൽകുകയാണ് കേന്ദ്രസർക്കാർ, കുറച്ചു മാസങ്ങൾക്കു മുമ്പ് സമാനമായ സംഭവം മധ്യപ്രദേശിലും അരങ്ങേറി, ക്രൈസ്തവ മൂല്യങ്ങൾ എന്താണെന്ന് അറിയാത്തവരാണ് ഇത്തരത്തിലുള്ള കാടത്തങ്ങൾ കാട്ടിക്കൂട്ടുന്നത് സ്നേഹം, ക്ഷമ, സമാധാനം, എന്നീ മൂല്യങ്ങളെ ക്രൈസ്തവ സഭ ഉയർത്തിപ്പിടിക്കുന്നു,
എന്നു കരുതി വിശ്വാസത്തെ വ്രണപ്പെടുത്തുവാൻ നോക്കിയാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്നോർക്കണം, കഴിഞ്ഞ കുറെ നാളുകൾ ആയുള്ള സമാധാന അന്തരീക്ഷം ഒഡീസായിലെ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം തകർന്നിരിക്കുകയാണ് അടിയന്തരമായി ഒഡീഷ മുഖ്യമന്ത്രിക്ക് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ കത്തയക്കുമെന്നും, ഇത്തരം വർഗീയവാദികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ല എങ്കിൽ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും യോഗം ഉദ്ഘാടനം ചെയ്ത രൂപതാ പ്രസിഡന്റ് ലെസ്റ്റർകാർഡോസ് പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, ലറ്റീഷ്യ, ജോസഫ് കുട്ടി കടവിൽ, അഡ്വ. നെറ്റോ, ഡൽസി, എഡിസൺ അലക്സ്, അജിതാ ഷാജി, റോണ റബേരോ, എന്നിവർ സംസാരിച്ചു