അഭ്യുഹങ്ങൾക്കു വിരാമം
പാഷൻ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗത്തിന്റെ വർക്കിൽ ആണ് താൻ എന്ന് ചിത്രത്തിന്റെ സംവിധായകനും രചയിതാവുമായ മെൽഗിബ്സൺ ജോ റോഗൻറെ പോഡ്കാസ്റ്റിലൂടെ വെളിപ്പെടുത്തി. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു എന്നും മെൽഗിബ്സൺ അറിയിച്ചു. പാഷൻ ഓഫ് ദി ക്രൈസ്റ്റിൽ ക്രിസ്തുവായി അഭിനയിച്ച ജിം കവീസൽ തന്നെ ആയിരിക്കും രണ്ടാം ഭാഗത്തിലും ക്രിസ്തുവായി അഭിനയിക്കുക.
ചിത്രത്തിന്റെ പേരിലും ഉണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിച്ചു കൊണ്ട് ‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്നാണു പേരിട്ടിരിക്കുന്നതെന്നും, ചരിത്രകാരന്മാരുടെ സഹായ തേടിക്കൊണ്ട് ഏറ്റവും സത്യസന്ധമായ ചരിത്ര വസ്തുതകൾ ചിത്രത്തിൽ ഉൾപ്പെടുത്തുന്നതിനാണ് തന്റെ ശ്രമം എന്നും മെൽഗിബ്സൺ അറിയിച്ചു.
ഏകദേശം ഏഴു വര്ഷം എടുത്താണ് ഈ ചിത്രത്തിന്റെ രചന പൂർത്തീകരിച്ചിരിക്കുന്നതു. പാഷൻ ഓഫ് ക്രൈസ്റ്റിൽ യേശുവിന്റെ മരണം വരെ ആണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിൽ ‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റിൽ ഉത്ഥാനത്തിന് ശേഷം നടന്ന സംഭവങ്ങളെ ചരിത്രപരമായും ബൈബിൾ ആസ്പദമാക്കിയും ഉള്ള ഒരു നോൺ ലീനിയർ ആഖ്യാനം ആയിരിക്കും ‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’. 2026 ഇൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.