ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബാറ്റർ ഹെൻട്രിച് ക്ലാസ്സനും, ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പർ ഗ്ലെൻ മാക്സ്വെല്ലും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെലിന്റെ വിരമിക്കല്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് ക്ലാസ്സനും തീരുമാനം പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
‘എന്നെ സംബന്ധിച്ചു ദുഖകരമായ ദിവസം ആണ് ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നു’ ക്ലാസ്സൻ കുറിച്ചു.
സ്പിൻ ബൗളിങ്ങിനെ ഫലപ്രദമായി നേരിട്ട അപൂർവ്വം കളിക്കാരിൽ ഒരാളായിരുന്നു ക്ലാസ്സൻ. 2025 ഐ പി എല്ലിൽ സൺ റൈസേഴ്സിന് വേണ്ടി 39 പന്തിൽ 105 റൺ അടിച്ചു തകർപ്പൻ ഇന്നിംഗിസ് കാഴ്ച വെച്ച ക്ലാസ്സൻ തന്റെ 33 മത്തെ വയസ്സിൽ ആണ് വിരമിക്കൽ പ്രഖ്യാപിക്കുന്നതു.
ഓസ്ട്രേലിയൻ ഓൾ റൗഡർ ആയ ഗ്ലെൻ മാസ്വെൽ ഏകദിന ക്രിക്കറ്റിൽ നിന്നും ആണ് വിരമിക്കൽ പ്രഖ്യാപിച്ചത്. T 20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനു വേണ്ടി ആണ് താൻ ഏകദിനത്തിൽ നിന്നും വിരമിക്കുന്നത് എന്ന് മാസ്വെൽ അറിയിച്ചു. 13 വർഷത്തെ ഏകദിന കരിയർ ആണ് 36 മത്തെ വയസ്സിൽ മാസ്വെൽ അവസാനിപ്പിക്കുന്നത്. 2027 ലോകകപ്പ് ടീമിൽ മാസ്വെൽ ഉണ്ടാകില്ല, കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ആണ് അവസാനമായി മാസ്വെൽ ഓസ്ട്രേലിയൻ ടീമിൽ കളിച്ചതു.