വത്തിക്കാൻ : ദൈവം തൻറെ മക്കളെ, അവർ വ്യതിരിക്തരാണെങ്കിലും, ഒന്നിച്ചുകൂട്ടുന്നതിലും അവരെ ഒരു ചലനാത്മക ഐക്യത്തിൽ രൂപപ്പെടുത്തുന്നതിലും ഒരിക്കലും മടുക്കുന്നില്ല എന്നതിൻറെ ഒരു സാക്ഷ്യമാണ് വൈദികർ എന്ന് ലിയൊ പതിനാലാമൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഇന്നലെ രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, റോം രൂപതയ്ക്കുവേണ്ടി പതിനൊന്ന് ശെമ്മാശന്മാർക്ക് വൈദികപട്ടം നല്കിയ തിരുക്കർമ്മ മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു റോമിൻറെ മെത്രാൻ കൂടിയായ പാപ്പ.
വൈദികരും ദൈവജനവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും പാപ്പ വിശദീകരിച്ചു. പൗരോഹിത്യാഭിഷേകവേളയിൽ അനുഭവിക്കുന്ന ദിവ്യമായ ആനന്ദത്തിൻറെ ആഴവും പരപ്പും അതിൻറെ ദൈർഘ്യം പോലും ഗുരുപ്പട്ടം സ്വീകരിക്കുന്നവരും അവർ ഭാഗമായിരിക്കുകയും ഭാഗമായിരിക്കുന്നതിന് അയയ്ക്കപ്പെടുകയും ചെയ്യുന്ന ജനവുമായുള്ളതും വളരുന്നതുമായ ബന്ധങ്ങൾക്ക്, പ്രത്യക്ഷമായി, ആനുപാതികമായിരിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രാർത്ഥനയിലൂടെ ബന്ധങ്ങൾ ശക്തമാക്കപ്പെടുമെന്ന് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വേദപുസ്തകഭാഗങ്ങളുടെ വെളിച്ചത്തിൽ പാപ്പ പറഞ്ഞു.