കൊടുങ്ങല്ലൂർ :കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ,എൽ റൂഹ 2025 നോടനുബന്ധിച്ച് നാളെ (ബുധൻ ) വാഹനങ്ങളുടെ വെഞ്ചരിപ്പു നടക്കും.
മൂന്നാം ദിനത്തിൽ നടന്ന ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
മോൺ. റോക്കി റോബി കളത്തിൽ, ഫാ. ആൻ്റസ് പുത്തൻവീട്ടിൽ, ഫാ.ഷൈജൻ പനക്കൽ, ഫാ. ബാബു മുട്ടിക്കൽ, ഫാ. ബിയോൺ കോണത്ത് തുടങ്ങിയവർ സഹകാർമ്മികരായി.
കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ, ഫാ. റിജോ പയ്യപ്പിള്ളി സിഎംഐ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി. 29 വരെ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 9 വരെയാണ് കൺവെൻഷൻ . നാളെ (28) കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കലറക്കൽ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും.