വൈപ്പിൻ :കെ എൽ സി എ സ്പോർട്സ് അക്കാഡമി, ഓച്ചന്തുരുത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 27 ദിവസമായി 4 വയസു മുതൽ 12 വയസു വരെ പ്രായമുള്ള കുട്ടികൾക്കായി നടന്നുകൊണ്ടിരുന്ന കിഡ്സ് അത്ലറ്റിക് സമ്മർ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു.
സമാപന സമ്മേളനം മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ ഉത്ഘാടനം ചെയ്തു . ആന്റണി ബാബു അട്ടിപ്പേറ്റി അധ്യക്ഷതവഹിച്ചു.
ഫാ. ഡെന്നി പാലക്കപ്പറമ്പിൽ, ആന്റണി സാബു വാര്യത്ത്, ഡെൽസി ആന്റണി, റോയ് പാളയത്തിൽ, ഏല്യാമ്മ ഐസക്, ആന്റണി റോബിൻ, മെറീന എ. എൽ, ജാൻസി മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു – ക്യാമ്പിന് മെറീന, സെബാസ്റ്റ്യൻ, നിലേഷ് മൈങ്കിൾ എന്നിവർ നേതൃത്ത്വം, നല്കി.