തേവൻപാറ: ഫാത്തിമ മാതാ മതബോധ സമിതിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ശതാബ്ദി അനുസ്മരണ കയ്യെഴുത്ത് ബൈബിൾ പ്രകാശനം ചെയ്തു.
ഇടവക വികാരി ഫാദർ വിനോദ് ജെയിംസിന്റെ അധ്യക്ഷത വഹിച്ചു.കയ്യെഴുത്ത് പ്രതി, മോൺ. ഡോക്ടർ വിൻസൺ കെ. പീറ്റർ കൺവീനർ ലിൻസി ജി പി , ഡൊമിനിക്, ഉപദേശി , ലൂസി വിദ്യാർത്ഥിയായ അക്സ എന്നിവർക്ക് ബൈബിൾ കൈമാറി കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്.
അധ്യാപിക കൂടിയായ കൺവീനർ ലിൻസി ജിപി ആണ് എഴുത്തിന് നേതൃത്വം കൊടുത്തത്. മതബോധന പ്രധാന അധ്യാപകൻ വിജയനാഥ് ശതാബ്ദിയോട് അനുബന്ധിച്ച് പ്ലാനിങ്ങിൽ ഉണ്ടായിരുന്ന സ്വപ്ന ബൈബിൾ എഴുത്ത് കോഡിനേറ്റ് ചെയ്തു.
2500, A3 സൈസ് പേജുകളിലായി 44 ഇടവക വിശ്വാസികൾ ചേർന്നാണ് ബൈബിൾ എഴുതി പൂർത്തിയാക്കിയത്.