ഇടക്കൊച്ചി: കേരള കാനൻലോ സൊസൈറ്റിയുടെയും കെ ആർ എൽ സി ബി സി കാനൻ ലോ കമ്മീഷന്റെയും ആഭിമുഖ്യത്തിൽ ദ്വിദിന പഠനശിബിരം നടത്തി. ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെൻററിൽ വച്ച് നടന്ന പഠനശിബിരം കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റ ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കെ ആർ എൽ സി ബി സി കാനൻ ലോ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ബിഷപ്പ്. ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, . ഡോ. സെൽവരാജൻ ദാസൻ, കാനൻ ലോ സൊസൈറ്റി ഓഫ് കേരള പ്രസിഡൻ്റ് ഡോ. ജോസി കണ്ടനാട്ടുതറ, സെക്രട്ടറി ഡോ. ഷാജി ജർമൻ, കെ ആർ എൽ സി ബി സി സെപ്യൂട്ടി സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ, കെ ആർ എൽ സി ബി സി കാനൻ ലോ കമ്മീഷൻ സെക്രട്ടറി ഫാ. എബിജിൻ അറക്കൽ എന്നിവർ പ്രസംഗിച്ചു.
പഠന ശിബിരത്തിൽ സഭയിലെ കാനോനിക ശിക്ഷകൾ, രൂപതാ കൂരിയ നടപടിക്രമങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ബാംഗ്ലൂർ സെൻ പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കാനൻ ലോ പ്രൊഫസറുമായ ഡോ. ടി. ലൂർദ്സാമി ക്ലാസുകൾ നയിച്ചു.