കൊടുങ്ങല്ലൂർ: വേനൽ പറവകൾ സമ്മർ ക്യാമ്പ് സമാപിച്ചു.കരോൾ മീഡിയ റിസോഴ്സ് സെൻ്റർ KLCA കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ പറവൂരിൽ വച്ച് കുട്ടികൾക്കായി നടത്തിയ 3 ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കോട്ടപ്പുറം രൂപത ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയാക്ടർ അലക്സ് താളൂപ്പാടത്ത് അദ്ധ്യക്ഷതവഹിച്ചു.
ക്യാമ്പിൻ്റെ ഉദ്ഘാടനം കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ നിർവ്വഹിച്ചു. രൂപത പ്രസിഡൻ്റ് അനിൽ കുന്നത്തുർ അദ്ധ്യക്ഷതവഹിച്ചു. കെ. എൽ സി എ ഭാരവാഹികളായ ജെയിംസ്, കൊച്ചുത്രേസ്യ എന്നിവർ ആശംസകൾ നേർന്നു.
ക്യാമ്പിൻ്റെ രണ്ടാം ദിനം പറവൂർ വടക്കുംപുറത്ത് ക്യാമ്പംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ,സംഘ നൃത്തം, തെരുവുനാടകം എന്നിവജനശ്രദ്ധ പിടിച്ചുപറ്റി. ചേന്ദമംഗലം വാർഡുമെമ്പർ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു ക്യാമ്പിൽ അഞ്ചാം ക്ലാസു മുതൽ പന്ത്രണ്ടാം ക്ലാസുകളിലുള്ള തിരഞ്ഞെടുക്കപ്പെട്ട 35 പേർക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്