കണ്ണൂർ: വചന പ്രഘോഷണത്തിൻ്റെ പുതുവഴിയായി കണ്ണൂർ രൂപതയിലെ നീലേശ്വരത്ത്ജീസസ് യൂത്ത് ടീം നയിച്ച ജീസസ് ആൻഡ് മീ (ജാം)യുവജന സംഗമം നടത്തി. നീലേശ്വരം സെൻ്റ് പീറ്റേഴ്സ് ദൈവാലയത്തിൽ നടന്ന യുവജന സംഗമത്തിൻ്റെ ഭാഗമായാണ് കാഞ്ഞങ്ങാട് ഫൊറോനയിൽ യൂത്ത് പ്രോഗ്രാം സംഘടിപ്പിച്ചത്.
സംഗീതം ഉൾപ്പെടെ കലാ -സാംസ്കാരിക ഇനങ്ങൾ യുവതീയുവാക്കളിലൂടെ വചനാധിഷ്ഠിതമായി അവതരിപ്പിക്കാൻ കാഞ്ഞങ്ങാട് ഫൊറോനക്ക് കീഴിൽ
കണ്ണൂർ -കാസർഗോഡ് ജില്ലകളിലെ 13 ഇടവകകളിലെ 250 ൽപ്പരം യുവതീയുവാക്കളെത്തിയിരുന്നു. കണ്ണൂർ രൂപതാകണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിച്ചു.
നീലേശ്വരം സെൻ്റ് പീറ്റേഴ്സ് ദൈവാലയത്തിൽ നടന്ന യൂത്ത് പ്രോഗ്രാം
കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. രൂപതാ സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി, ഇടവക വികാരി ഫാ. ആൻസിൽ പീറ്റർ, ഫാ. ജസ്റ്റിൻ എടത്തിൽ, ഫാ. ജീനിയസ് ക്ലീറ്റസ്, ഫാ. പീറ്റർ പാറേക്കാട്ടിൽ, ഫാ. ജോസ്, ഫാ. ജിനോ ചക്കാലക്കൽ, ഫാ. അനിൽ അറക്കൽ, ബ്രദർ മിഷേൽ എന്നിവർ സംസാരിച്ചു.
രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ നടന്ന
ജീസസ് ആൻഡ് മീ പ്രോഗ്രാമിന് ജീസസ് യൂത്ത് മിനിസ്ട്രിയിലെ ജിത്ത് ജോർജ്, ക്രിസ്റ്റീൻ മാനുവൽ, ആൻസൽമാത്യു ഫ്രാൻസീസ്, ജിജോ ജോർജ്, പി.എസ്.യേശുദാസ്, ആഷിൻ കെ.സിജു എന്നിവരാണ് നേതൃത്വം നൽകിയത്.