കോഴിക്കോട്: കോഴിക്കോട് അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ ആക്രമത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും കത്തിച്ച മെഴുകുതിരി യോടെ പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.
അനുശോചന യോഗത്തിൽ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാദർ ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാദർ ലാൽ ഫിലിപ്പ്, സിറ്റി സെന്റ് ജോസഫ് ഇടവക വികാരി ഫാദർ റെനി റോഡ്രിക്ക്സ്, കുടുംബസമിതി അതിരൂപത കോഡിനേറ്റർ പാട്രിക് മേച്ചേരി, മേഖലാ കോഡിനേറ്റർ ജോളി ജെറോം, ആനിമേറ്റർ സിസ്റ്റർ ആൽമ എ. സി. എന്നിവർ അനശോചനം അർപ്പിച്ചു