കൊച്ചി: വരാപ്പുഴ അതിരൂപത ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ഏപ്രിൽ മാസം എല്ലാ ഇടവകകളിലും നടത്തപ്പെടുന്ന ജൂബിലി രോഗി സംഗമത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നടത്തി. തേവര സെന്റ് ജോസഫ് ആന്റ് സെന്റ് ജൂഡ് പള്ളിയിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു.
ദിവ്യബലിക്കും തൈലം പൂശൽകർമ്മത്തിനും ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. ഫാ.യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തി. വികാരി ഫാ.ജൂഡിസ് പനക്കൽ, ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ, ഫാ.പാക്സൻ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ, ഫാ. സേവ്യർ പനക്കൽ എന്നിവർ സഹ കാർമികരായിരുന്നു.