കണ്ണൂർ: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരായി മാറണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല.
കണ്ണൂർ രൂപതയിലെ കണ്ണൂർ ഫൊറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഏപ്രിൽ 1 വരെ നടന്നിരുന്ന സ്വർഗ്ഗീയാഗ്നി – കണ്ണൂർ ബൈബിൾ കൺവെൻഷൻ്റെ സമാപന ദിവസമായ ഇന്നലെ ദിവ്യബലി അർപ്പിച്ചു വചനപ്രഘോഷണം നടത്തുകയായിരുന്നു ബിഷപ്പ്. മനുഷ്യൻ ദൈവത്തിങ്കലേക്ക് അടുക്കുമ്പോൾ സമൂഹത്തിൽ കൂടുതൽ നന്മകൾ ഉണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞു.
കണ്ണൂർ രൂപത വികാരി ജനറൽ മോൺ ഡോ. ക്ലാരൻസ് പാലിയത്ത്, ഫാ ജോർജജ് പൈനാടത്ത് , ഫാ മാർട്ടിൻ രായപ്പൻ , കത്തീഡ്രൽ വികാരി ഡോ ജോയ് പൈനാടത്ത്, ഫാ. മാത്യു തൈക്കൽ , ഫാ . തോംസൺ കൊറ്റിയത്ത്, ഫാ.ജോമോൻ ചെമ്പകശ്ശേരി, ഫാ ആഷ്ലി കളത്തിൽ, മാർട്ടിൻ മാത്യു , ഫാ ആൻ്റണി കുരിശിങ്കൽ, ഫാ. ഷിജു അബ്രഹാം എന്നിവർ സഹകാർമ്മികരായിരുന്നു.
ദിവ്യബലി, ദൈവവചന പ്രഘോഷണം, രോഗശാന്തി ശ്രുശ്രൂഷ എന്നിവ ഉൾകൊള്ളിച്ചുള്ള ബൈബിൾ കൺവെൻഷന് തൃശ്ശൂർ ഗ്രേയ്സ് ഓഫ് ഹെവാൻ ധ്യാനകേന്ദ്രത്തിലെ
പ്രമുഖ വചന പ്രഘോഷകരായ ഫാ. വർഗ്ഗീസ് മുളയ്ക്കൽ MCBS , ബ്രദർ ജിൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് നേതൃത്വം നൽകിയത്.
കൺവെൻഷൻ ദിനങ്ങളിൽ കൗൺസിലിങ്ങിനും, കുമ്പസാരത്തിനും സൗകര്യം ഒരുക്കിയിരുന്നു.
കണ്ണൂർ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്തിൻ്റെയും ഫൊറോനയിലെ എട്ട് ദൈവാലയങ്ങളിലെ ഇടവക വികാരിമാരുടെയും, പാരീഷ്
കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിലാണ് കൺവെൻഷന് വേണ്ട ഒരുക്കങ്ങൾ നടത്തിയത്.