കൊച്ചി :വരാപ്പുഴ അതിരൂപത സി.എൽ.സി യുടെ നേതൃത്വത്തില്‍ സംസ്ഥാന സി.എല്‍.സിയുടെ 463 -മത് ലോക സി.എല്‍.സി ദിനാഘോഷം വടുതല ഡോണ്‍ ബോസ്കോ യൂത്ത് സെന്ററിൽ വച്ച് നടത്തി. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാല്ലുങ്കൽ പതാക ഉയര്‍ത്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന സി.എൽ.സി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖ പ്രസംഗം നടത്തി. വരാപ്പുഴ അതിരൂപത സി.എൽ.സി പ്രമോട്ടർ ഫാ. ജോബി ആലപ്പാട്ട് സന്ദേശം നല്കി. വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു തിയ്യാടി, സംസ്ഥാന സി.എല്‍.സി സെക്രട്ടറി ഷോബി കെ. പോൾ, സംസ്ഥാന സി.എൽ.സി പ്രസിഡന്റ് സാജു തോമസ്, ഡോണ്‍ ബോസ്കോ റെക്റ്റർ ഫാ.ഷിബു ഡേവീസ്, ദേശീയ നിർവാഹകസമിതിയംഗങ്ങളായ ബിജിൽ സി. ജോസഫ്, ഷീല ജോയ്, വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലൻ പി. ടൈറ്റസ്, സംസ്ഥാന സി.എല്‍.സി ജോയിന്റ് സെക്രട്ടറി അമൽ മാർട്ടിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.