കൊച്ചി : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ 12-ാമത് വാർഷിക അസംബ്ലി നടത്തി . യുവജനങ്ങൾ ലഹരിയിൽ നിന്ന് മുക്തി നേടി ലക്ഷ്യബോധമുള്ളവരാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. കെ.ആർ. എൽ.സി.ബി. സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടറുമായ ഡോ. ജിജു ജോർജ്ജ് അറക്കത്തറ ആമുഖ പ്രഭാഷണം നടത്തി. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി ഡയറക്ടറുമായ ഫാ.തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.ആർ. എൽ. സി. ബി. സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ. എൽ. സി.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ എന്നിവർ സംസാരിച്ചു.
കെ. സി. വൈ. എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി അനുദാസ് സി.എൽ, വൈസ് പ്രസിഡന്റ് മാരായ മീഷ്മ ജോസ്, അക്ഷയ് അലക്സ് , സെക്രട്ടറിമാരായ ശ്രീ. മാനുവൽ, അലീന ജോർജ്ജ്, ട്രഷറർ അനീഷ് യേശുദാസ്, സംസ്ഥാന അനിമേറ്റർ സിസ്റ്റര്‍ മെൽന ഡിക്കോത്ത എന്നിവർ സംസാരിച്ചു.