കണ്ണൂർ : കണ്ണൂർ രൂപതയിലെ കണ്ണൂർ ഫൊറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ച് 2025 മാർച്ച് 28 മുതൽ ഏപ്രിൽ വരെ ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന– സ്വർഗ്ഗീയാഗ്നി – കണ്ണൂർ ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു കൊണ്ട് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല തിരി തെളിച്ചു .കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി സന്നിഹിതനായിരുന്നു.
ദിവ്യബലി, ദൈവവചന പ്രഘോഷണം, രോഗശാന്തി ശ്രുശ്രൂഷ എന്നിവ ഉൾകൊള്ളിച്ചുള്ള ബൈബിൾ കൺവെൻഷന് തൃശ്ശൂർ ഗ്രേയ്സ് ഓഫ് ഹെവാൻ ധ്യാനകേന്ദ്രത്തിലെ
പ്രമുഖ വചന പ്രഘോഷകരായ ഫാ. വർഗ്ഗീസ് മുളയ്ക്കൽ MCBS , ബ്രദർ ജിൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് നേതൃത്വം നൽകുക.
കൺവെൻഷൻ ദിനങ്ങളിൽ കൗൺസിലിങ്ങിനും, കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കണ്ണൂർ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്തിൻ്റെയും ഫൊറോനയിലെ എട്ട് ദൈവാലയങ്ങളിലെ ഇടവക വികാരിമാരുടെയും, പാരീഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ കൺവെൻഷൻ്റെ വേണ്ട ഒരുക്കങ്ങൾ നടത്തി.
ഇന്നലെ വൈകിട്ട് 4.30 ന് നടന്ന ദിവ്യബലിക്ക് (28-03-2025) കണ്ണൂർ രൂപത പ്രോക്യുറേറ്റർ ഫാ ജോർജ് പൈനാടത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. ചാലിൽ , കണ്ണാടിപറമ്പ് ഇടവകകൾ നേതൃത്വം നൽകി.
മാർച്ച് 29 ന് വൈകിട്ട് 4.30 ന് ദിവ്യബലി ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ മുഖ്യ കാർമ്മികത്വവും തലശ്ശേരി ഹോളി റോസറി ഇടവകാംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യും.
മാർച്ച് 30 ന് വൈകിട്ട് 4.30 നുളള ദിവ്യബലിക്ക് കണ്ണൂർ രൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി മുഖ്യകാർമ്മികത്വവും തയ്യിൽ , ചാല ഇടവകാംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യും.
മാർച്ച് 31 ന് വൈകിട്ട് 4.30 ന് കണ്ണൂർ രൂപത വികാരി ജനറൽ റവ ഡോ. ക്ലാരൻസ് പാലിയത്ത് മുഖ്യ കാർമ്മികത്വവും അഴിക്കോട് , പാപ്പിനിശ്ശേരി ഇടവകാംഗങ്ങൾ നേതൃത്വം നൽകുക ചെയ്യും
സമാപന ദിവസമായ ഏപ്രിൽ 1 ന് വൈകിട്ട് 4.30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കും തല മുഖ്യകാർമ്മികത്വവും ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവകാംഗങ്ങൾ നേതൃത്വവും നൽകും.