തൊളിക്കോട് : തേവൻപാറ ഫാത്തിമ മാതാ ദൈവാലയ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മതബോധന സമിതിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ശതാബ്ദി പ്രവേശന കവാട സമർപ്പണം നടത്തി.
ഞായറാഴ്ച ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാദർ വിനോദ് ജയിംസ് സമർപ്പണം നിർവഹിച്ചു. മതബോധന ഹെഡ്മാസ്റ്റർ വിജയനാഥ് അധ്യക്ഷത വഹിച്ചു. മതബോധന അധ്യാപകരായ സിസ്റ്റർ സുമിത സേവ്യർ, സെക്രട്ടറി ബിന്ദു കല, ബജാജി എസ്തർ, കൗൺസിൽ സെക്രട്ടറി ഗബ്രിയേൽ പി.റ്റി.എ പ്രസിഡൻ്റ് ഗ്രീഷ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.അസിസ്റ്റൻ്റ് . എച്ച് എം. ദിവ്യസന്തോഷ് നന്ദി പറഞ്ഞു.