വൈപ്പിൻ : മുരുക്കുംപാടം സെൻറ് മേരീസ് എൽപി സ്കൂളിൽ പഠനോത്സവം 2025 വൈപ്പിൻ കരയുടെ മികവുത്സവവുമായി കൊണ്ടാടി. സ്കൂൾ പ്രധാന അധ്യാപകൻ ആന്റണി ജൂഡ്സൺ അമ്പാട്ട് സ്വാഗതം ആശംസിച്ച യോഗം
വൈപ്പിൻ ഉപജില്ല എച്ച് എം ഫോറം കൺവീനർ മനോജ് എം ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപത ടിച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ആന്റണി വി എക്സ് മുഖ്യപ്രഭാഷണ കർമ്മം നിർവഹിച്ചു. മികവുത്സവത്തിൽ കുട്ടികളുടെ തന്നെ കഴിവുകളുടെ ഒരു പ്രകടനം തന്നെയാണെന്ന് വാർഡ് മെമ്പർ
അഡ്വ: ഡോൾഗോവ് തൻ്റെ ആശംസയിൽ പ്റഞ്ഞു.
നല്ല വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഇന്നത്തെ പഠനോത്സവം ഇവിടെ കൊണ്ടാടിയതെന്ന് വൈപ്പിൻ ബി ആർ സി പ്രതിനിധി
ലിജാ മോൾ ആശംസകളിൽ കൂട്ടിച്ചേർത്തു. യോഗത്തിൽ
പി ടി എ പ്രസിഡൻ്റ് നവനീത സന്തോഷ്, അദ്ധ്യാപിക തെരേസാ ജാൻസി , ഡാനിയ സേവിയർ എന്നിവർ സംസാരിച്ചു.