കൊച്ചി: സ്ത്രീ സുരക്ഷ മുൻനിർത്തി സെൻ്റ് ആൽബർട്സ് ഐ ടി ഇ യിൽ അധ്യാപകവിദ്യാർത്ഥികൾക്കായി സ്വയം പ്രതിരോധ ക്ലാസ്സ് നടത്തി.പ്രിൻസിപ്പൽ ജിഷ ലോറൻസ് ഉദ്ഘാടനം ചെയ്തു.
സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ എ എസ് ഐ രത്നാമണി, എ എസ് ഐ ലിസ്സി മാത്യു, സിവിൽ പോലീസായ ശ്യാമ, ജാൻസി എന്നീ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സ് നയിച്ചത്.