കൊച്ചി : ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണലിന്റെ (സിഎസ്എസ്) 27-ാം വാര്‍ഷിക സംസ്ഥാന സമ്മേളനം കൊച്ചി മൂലന്‍കുഴിയില്‍ റേഞ്ച്ഴ്സ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘടനം ചെയ്തു. സിഎസ്എസ് ചെയര്മാന് പി. എ. ജോസഫ് സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ രൂപത സഹായ മെത്രാന് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹ പ്രഭാഷണവും ഹൈബി ഈഡന് എം.പി. മുഖ്യ പ്രഭാഷണവും നടത്തി.
കെ.ജെ. മാക്സി എം. എല്‍. എ., കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സിഎസ്എസ്. സംസ്ഥാന സ്പിരിച്ചല്‍ ഡയറക്ടര്‍ റവ. ഡോ. പ്രസാദ് തെരുവത്ത് ഒസിഡി, കെആര്‍എല്‍സിബിസി പ്രോക്ലമേഷന്‍ കമ്മീഷന് സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ന്യൂസ് മലയാളം ചാനല്‍ കൊച്ചി ബ്യൂറോ ചീഫ് സഹിന് ആന്റണി, സിഎസ്എസ് വൈസ് ചെയര്മാന് ഗ്ലാഡിന് ജെ.പനക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്, ട്രഷറര്‍ ആനി ജേക്കബ്, സംസ്ഥാന നേതാക്കളായ ടി.എം. ലൂയിസ്, ബെന്ഡിക്ട് കോയിക്കല്‍, പി. എ. സാമൂവല്‍, വി.എം. സേവിയര്‍, റെജീന ലീനസ്, സോണിയ ബിനു, സിഎസ്എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. ലെഡ്ഗര്‍ ബാവ എന്നിവര്‍ പ്രസംഗിച്ചു.
മീഡിയ പ്രവര്‍ത്തകനായ സഹിന് ആന്റണി, സിഎസ്എസ് നേതാക്കളായ ഫെലിക്സ് ചുള്ളിക്കല്‍, ജെയിംസ് ഡിക്രൂസ് എന്നിവരെ ആദരിച്ചു.