കണ്ണൂർ : കണ്ണൂർ രൂപതയിലെ കണ്ണൂർ ഫൊറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണ്ണത്തിൽ വെച്ച് 2025 മാർച്ച് 28 മുതൽ ഏപ്രിൽ വരെ ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9.30 വരെ സ്വർഗ്ഗീയാഗ്നി – ബൈബിൾ കൺവെൻഷൻ നടക്കും.
ദിവ്യബലി, ദൈവവചന പ്രഘോഷണം, രോഗശാന്തി ശ്രുശ്രൂഷ എന്നിവ ഉൾകൊള്ളിച്ചുള്ള ബൈബിൾ കൺവെൻഷന് തൃശ്ശൂർ ഗ്രേയ്സ് ഓഫ് ഹെവാൻ ധ്യാനകേന്ദ്ര ടീമാണ് നേത്യത്വം നൽകുന്നത്.
കൺവെൻഷൻ ദിനങ്ങളിൽ കൗൺസിലിങ്ങിനും, കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. കണ്ണൂർ ഫൊറോനയിലെ എട്ട് ദൈവാലയങ്ങളിലെ ഇടവക വികാരിമാരും പാരീഷ് കൗൺസിൽ അംഗങ്ങളും കൺവെൻഷൻ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും.
കൺവെൻഷൻ്റെ വിജയത്തിനായി കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല , സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, വികാരി ജനറൽ മോൺ ഡോ. ക്ലാരൻസ് പാലിയത്ത് എന്നിവർ രക്ഷാധികാരികളായും കണ്ണൂർ ഫൊറോന വികാരി റവ.ഡോ.ജോയ് പൈനാടത്ത് ജനറൽ കൺവീനറായും 100 അംഗ കമ്മിറ്റി രൂപികരിച്ചു.
യോഗത്തിൽ ഫാ. ജോമോൻ, ഫാ. മാത്യു തൈക്കൽ, ഫാ. വിപിൻ, ഫാ. എബിൻ സെബാസ്റ്റ്യൻ, ശ്രീജൻ ഫ്രാൻസിസ്, ഷിബു ഫെർണാണ്ടസ്, രതീഷ് ആൻ്റണി, വർഗ്ഗീസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.