നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ വനിത ദിനാഘോഷത്തോടനുബന്ധിച്ച് കരയും ജലവും ആകാശവും താണ്ടി വനിതകളുടെ വിസ്മയ യാത്ര 2025 സംഘടിപ്പിച്ചു.
നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി.ആന്റോയുടെ ആശീർവാദത്തോടെ നെയ്യാറ്റിൻകരയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ യാത്ര ആരംഭിച്ചു. രാവിലെ 10.30 -ന് ബാംഗ്ലൂർ ലാൽബാഗിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. നിഡ്സ് സ്ത്രി ജ്യോതി പ്രസിഡൻ്റ് ലീല ലോറൻസ് അദ്ധ്യക്ഷത വഹിച്ച യോഗം ബാഗ്ലൂർ അലോഷ്യ മനേ ഫോസ്റ്റർ ഹോം ഫോർ ചിൽഡ്രൻ ഓഫ് സിംഗിൾ പേരൻ്റ്സ് ഫ്രം ദി സ്ലം ഡയറക്ടർ റവ. സിസ്റ്റർ മേരി രശ്മി മട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആൻ്റിൽസ്, വെള്ളറട ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, നിഡ്സ് ജീസസ് ഫ്രെട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റ് സെക്രട്ടറി പ്രഭാ വിക്ടർ,കുമാരി ജനീറ്റ എന്നിവർ സംസാരിച്ചു. സിസ്റ്റർ മേരി രശ്മി മട്ടപ്പള്ളി,നെടുമങ്ങാട് ബ്രാഞ്ച് വനിത ഡോക്ടേഴ്സ് സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ. അനുഷ എ. ആൻ്റിൽസ്, വെള്ളറട ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി എന്നിവരെ ആദരിച്ചു.
സിസ്റ്റർ മേരി രശ്മി മട്ടപ്പള്ളിയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് സ്ത്രീജ്യോതിയുടെ നേതൃത്വത്തിൽ സംഭാവന നൽകി. നിഡ്സ് സ്ത്രീശിശുവികസനകമ്മീഷൻ്റെ നേതൃത്വത്തിൽ 50 വനിതകൾ വിസ്മയ യാത്രയിൽ പങ്കാളികളായി