നെയ്യാറ്റിൻകര: പൊൻവിള വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വി.സെന്റ്. ഡി പോൾ ദൈവാലയത്തിൽ പരീക്ഷ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു
പരീക്ഷയോട് അനുബന്ധിച്ച് മതബോധന വിദ്യാർത്ഥികൾക്കായി .L k G മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സിസ്റ്റർ മഡോണയും 5 മുതൽ PG വരെയുള്ള വിദ്യാർത്ഥികൾക്ക് ഫാ. ജിബിൻദാസ് ക്രിസ്തുദാസും ക്ലാസും ധ്യാനവും നടത്തി. 180 തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഘുഭക്ഷണo നൽകി ഇടവക വികാരി ഫാ രാജേഷ് കുറിച്ചിയിൽ , സിസ്റ്റർ ശാന്തി, വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ആദർശ് രാജ് ആർ എഫ്, ഉപദേശി, മതബോധന എച്ച് എം അനീഷ് പി, മീഡിയ കമ്മീഷൻ സെക്രട്ടറി എ ആർ ജോസ് ,പിടിഎ പ്രസിഡന്റ് സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.