വെള്ളയമ്പലം: പുതുതായി രൂപപ്പെട്ട വട്ടിയൂർക്കാവ് ഫൊറോനയിലെ അടിസ്ഥാന ക്രൈസ്തവ സമൂഹ നേതൃത്വത്തിന് പരിശീലനം നല്കി. വെള്ളയമ്പലത്തുള്ള സെൻ്റ് തെരെസ ഓഫ് ലിസ്യൂ പാരിഷ് ഹാളിൽ വച്ച് നടന്ന പരിശീലനത്തിൽ ഫൊറോന വികാരി ഫാ. അനീഷ് ഫർണ്ണാണ്ടസ് ആമുഖ പ്രഭാഷണം നടത്തി.
ബി.സി.സി-യുടെ ലക്ഷ്യം, സവിശേഷതകൾ എന്നിവയെ സംബന്ധിച്ച ക്ലാസ് അതിരൂപത ശൂശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസ് നയിച്ചു. ബി.സി.സി. ലീഡേഴ്സിൻ്റെ ചുമതലകളും കടമകളും എന്ന വിഷയം മനോജ് ആൻ്റോ വിശദീകരിച്ചു. കുടുംബയോഗങ്ങൾ ക്രീയാത്മകമായി എപ്രകാരം നടത്താം എന്ന ചർച്ചയും സംഘടിപ്പിച്ചു.
സാഹോദര്യത്തിലുള്ള വിശ്വസ്തതയും വചനത്തോടുള്ള വിശ്വസ്തതയും അപരനോടുള്ള പ്രതിബദ്ധതയും സാർവ്വത്രിക സഭയോടുള്ള ബന്ധവും ദൃഢമാക്കി ഇടവകയിലെ അടിസ്ഥാന ക്രൈസ്തവസമൂഹങ്ങളെ ശക്തിപ്പെടുത്താൻ ലീഡേഴ്സ് പ്രതിജ്ഞാബദ്ധരായി. ഫൊറോന ബി.സി.സി. സെക്രട്ടറി ജോർജ് വിൻസെൻ്റ് സ്വാഗതവും ആനിമേറ്റർ സിസ്റ്റർ ആലിസ് നന്ദിയും രേഖപ്പെടുത്തി.