എരഞ്ഞിപ്പാലം: സെന്റ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫെബ്രുവരി 18 നു വൈകിട്ട് നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്ത് വിശിഷ്ട സേവനം നൽകിയ പ്രൊഫസർ വർഗീസ് മാത്യു സാറിനും,ശ്രീമതി അൽഫോൻസ മാത്യുവിനും കോഴിക്കോട് രൂപത അധ്യക്ഷൻ Dr. വർഗീസ് ചക്കാലക്കൽ സവേരിയൻ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കോളജിന്റെ വാർഷിക ആഘോഷ പരിപാടികൾ നടന്നു. ഈ ആഘോഷ പരിപാടികൾക്ക് അധ്യക്ഷനായത് പ്രിയ വർഗീസ് ചക്കാലക്കൽ പിതാവ് ആയിരുന്നു. കോളേജ് പ്രിൻസിപ്പൽ സി. ജെ ജോർജ് സാർ റിപ്പോർട്ട് അവതരിപ്പിക്കുകയും, കോളേജ് മാനേജർ ഫാദർ പോൾ എ ജെ അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്തു.
Rev. സിസ്റ്റർ ജസീന എ സി, സെന്റ് സേവിയേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗവേർണിംഗ് ബോഡി മെമ്പർ Rev . ഫാദർ ജെറോം ചിങ്ങന്തറ, Rev. ഫാദർ ആൽഫ്രഡ് വി സി, വൈസ് പ്രിൻസിപ്പൽ Rev. ഫാ. ക്ലാർക്സൺ, Rev. ഫാ.സാൻജോസ്,സെയ്ന്റ് വിന്റസെന്റ് കോളനി ഗേൾസ് HSS പ്രിൻസിപ്പൽ Rev. സി.രമ്യ, കരുണ സ്പീച്ച് ആൻഡ് ഹിയറിങ് HSS പ്രിൻസിപ്പൽ Rev.സി.ആലിസ്,പി ടി എ വൈസ് പ്രസിഡന്റ് എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
വിവിധ ഇന്റർസോൺ,ബി സോൺ തലത്തിൽ സമ്മാനം നേടിയവരും, കോളേജിലെ പഠന വിഷയങ്ങളിലും,പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയവരെ സമ്മാനം നൽകി ആദരിച്ചു.തുടർന്ന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾഅവതരിപ്പിച്ച കലാപരിപാടികളോടു കൂടി അവസാനിച്ചു.