ആലപ്പുഴ : KUFOS സെനറ്റ് മെമ്പറായി ആലപ്പുഴ രൂപതാംഗം പി.ജെ.ഇമ്മാനുവൽ തിരഞ്ഞെടുക്കപ്പെട്ടു.ആലപ്പുഴ രൂപത, ഓമനപ്പുഴ സെൻ്റ് സേവ്യേഴ്സ് ഇടവകാംഗമായ ഇമ്മാനുവൽ തീരപഠനമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്.
പദവിയും അംഗീകാരവും തേടിപ്പോകാതെ അകന്നു നിൽക്കുന്ന ഇദ്ദേഹത്തിൻ്റെ സെനറ്റിലെ സാന്നിധ്യം, മാറുന്ന സാഹചര്യത്തിൽ കമ്പോളവൽക്കരണത്താൽ നഷ്ടമായേക്കാവുന്ന തീരദേശത്തിൻ്റെ പരിസ്ഥിതിയും പ്രകൃതിയും സമ്പത്തും സംരക്ഷിക്കുന്നതിനുതകുന്ന പഠനവും ഗവേഷണവും നടത്തുന്നതിന് യൂണിവേഴ്സിറ്റിക്ക് ദിശാബോധം നൽകും.