കൊടുങ്ങല്ലൂർ: തുരുത്തിപ്പുറം ഫാ. താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ദനർക്കായി നിർമ്മിച്ചു നൽകിയ 40 വീടുകളുടെ താക്കോൽദാനം കോട്ടപ്പുറം രൂപത വികാസ് ഓഡിറ്റോറിയത്തിൽ വച്ച് കേന്ദ്ര പെട്രോളിയം, നാച്ചുറൽ ഗ്യാസ്,ടൂറിസം വകുപ്പ് മന്ത്രി സുരേഷ്ഗോപി നിർവഹിച്ചു.
ചടങ്ങിൽ കൊടുങ്ങല്ലൂർ MLA അഡ്വ. വി. ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ സ്ഥാപകൻ ഫാ.വർഗീസ് താണിയത്ത് ഉന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ ഇരുന്നൂറോളം കുട്ടികൾക്ക് സ്കൂൾബാഗ്, ഇൻസ്ട്രുമെന്റ് ബോക്സ്, കുട, വാട്ടർ ബോട്ടിൽ എന്നിവ വിതരണം ചെയ്തു.
കൊടുങ്ങല്ലൂർ മുൻസിപ്പൽ കൗൺസിലർ എൽസി പോൾ, കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ടി. എൽ. സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രസ്റ്റിന്റെ ഡയറക്ടർ ഫാ. ഫ്രാൻസിസ് താണിയത്ത് സ്വാഗതവും, ചെയർമാൻ ജോസി താണിയൻ നന്ദിയും പ്രകടിപ്പിച്ചു. പുതുതായി ഈ വർഷം നിർമ്മിക്കുന്ന 30 വീടുകളുടെ നിർമ്മാണഉദ്ഘടനം നിർമ്മാണതൊഴിലാളികളായ k. F ദേവസ്സി, K. D എഡിസൺ എന്നിവർക്ക് തൊഴിലിന്റെ വേതനം കൈമാറിക്കൊണ്ട് ഫാ. വർഗീസ് താണിയത്ത് നിർവഹിച്ചു.
ഇതുവരെ നിർദ്ദനർക്കായി 1900 വീടുകൾ പൂർത്തിയാക്കിയ ട്രസ്റ്റ് അടുത്ത 2 വർഷത്തിനിടയിൽ 2000 വീടുകൾ പൂർത്തിയാക്കും എന്ന് ഡയറക്ടർ അറിയിച്ചു.