കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ വെട്ടിക്കുറച്ച ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോട്ടപ്പുറം രൂപതലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആയിരം പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും ന്യൂനപക്ഷ കമ്മീഷനും നൽകുന്നതിനായി കെ.എ.ൽ ‘സി ഡബ്ലിയു എ ഡയറക്ടർ ഫാ. ലിജോ മാത്യൂസ് താന്നിപ്പിള്ളിക്ക് കൈമാറി.
ഭാരവാഹികളായ റാണി പ്രദീപ്, ഷൈബിജോസഫ്,ഡെയ്സി ബാബു,ഷൈനി തോമസ്, പ്രിയപീയൂസ്, ബിനു വിവിയൻ, മേരി ജോസ്, ഷെറിൻസാജു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.