കൊച്ചി: ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
സാഹിത്യസദസ് ഫെബ്രുവരി 9 ഞായറഴറാഴ്ച്ച നടക്കും.വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം സി.എ. സി ബിൽഡിംഗിലുള്ള ലെയ്റ്റി കമ്മീഷൻ ഓഫീസിലാണ് പരിപാടി.
നോവലിസ്റ്റ് ജോണി മിറാൻ്റ, കവിയും ഗ്രന്ഥകാരനുമായ അഭിലാഷ് ഫ്രേസർ, പത്രപ്രവർത്തകൻ ബോണി തോമസ് എന്നിവർ പങ്കെടുക്കും. പീറ്റർ പി.വി, ഷാജി ജോർജ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ ജോർജ് നാനാട്ട്, ഫൗണ്ടേഷൻ പ്രസിഡൻ്റ് മാത്യുലിഞ്ചൺ റോയ്, സെക്രട്ടറി എൻ. സി. അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.
കൊച്ചി നഗരത്തിലെ എഴുത്തുകാരും സാഹിത്യാസ്വദകരും സംവദിക്കുന്ന വേദിയായാണ് സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.