മുനമ്പം: സർക്കാരും ജുഡീഷ്യറിയും മുൻകൈയ്യെടുത്ത് എത്രയും വേഗം മുനമ്പം പ്രശ്നം പരിഹരിക്കണമെന്ന് ഡോ. ശശി തരൂർ എംപി. മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ഈ ഭൂമിയിൽ ജീവിക്കുക തദ്ദേശവാസികളുടെ അവകാശമാണ്.
ഇതൊരു മനുഷ്യവകാശ പ്രശ്നമാണ്. മുനമ്പം വഖഫ് ഭൂമിയല്ലെന്നും എംപി അഭിപ്രായപ്പെട്ടു..ഇത് സമുദായ തർക്കമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ റോക്കി റോബി കളത്തിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി എന്നിവർ പ്രസംഗിച്ചു.
റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 97-ാം ദിനത്തിലേക്ക് കടന്നു . 96 -ാം ദിനത്തിലെ ഉപവാസ സമരത്തിൽ സ്ത്രീകൾ അടക്കം 14 പേർ പങ്കെടുത്തു. , ഫാ ഫ്രാൻസിസ് താണിയത്ത്, ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ ,സെക്രട്ടറി കുരുവിള മാത്യൂസ്, ജോർജ്ജ് ഷൈൻ , ജോസഫ് റോക്കി, ജോസഫ് ബെന്നി കുറുപ്പശ്ശേരി , എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡൻ്റ് മുരുകൻ കാദികുളത്ത് എന്നിവർ പങ്കെടുത്തു.