കൊച്ചി: തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട റിഥം ഓഫ് റിജോയ്സ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫെലിസ് നാവിഡാഡ് സാൻ്റാ റാലി നടത്തപ്പെട്ടു.
കൊച്ചി എം. എൽ.എ കെ. ജെ മാക്സി ഫ്ലാഗ് ഓഫ് ചെയ്തു. ഇടവക വികാരി ഫാ. ടോമി ചമ്പക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. ഇടവക സഹവികാരി ഫാ. ജോസഫ് അജിൻ ചാലാപ്പള്ളിൽ പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു. നൂറോളം ഇടവക ജനങ്ങളാണ് സാൻ്റാ ക്ലോസ് വസ്ത്രധാരികളായി റാലിയിൽ അണിനിരന്നത്.
റിഥം ഓഫ് റിജോയ്സ് കോർഡിനേറ്റർമാരായ കാസി പൂപ്പന,ഡാനിയ ആൻ്റണി, 11-ാം ഡിവിഷൻ കൗൺസിലർ ഷീബാ ഡുറോം എന്നിവർ സംസാരിച്ചു. ഇടവക സെൻട്രൽ കമ്മിറ്റി കൺവീനർ ജോർജ് ജെയ്സൺ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ചാൾസ് ബ്രോമസ്, ഫെറോൺ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.