ആലപ്പുഴ : ചേർത്തല സെൻ്റ് മൈക്കിൾസ്കോളേജിലെ മലയാളം വിഭാഗം ഗസ്റ്റ് അധ്യാപിക
വിനീത പി ജെ പാല്യത്തിൻ്റെ ആറാമത്തെ പുസ്തകമായ “ജനപ്രിയസംസ്കാരം” ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെൻ്ററിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ പ്രകാശനം ചെയ്തു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഡിഗ്രി തലത്തിലെ പാഠപുസ്തക വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൃതിയാണിത്. ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പാൾ സിന്ധു എസ് നായർ, മാനേജർ ഡോ. സെലസ്റ്റിൻ പുത്തൻപുരക്കൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ആലപ്പുഴ എസ്.എസ്.കെ., ഡി പി.ഒ. ഡോ.സുനിൽ മർക്കോസ് പുസ്തകം പരിചയപ്പെടുത്തി. ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.പി.ജെ.യേശുദാസ്, കെ .എൽ.സി.എ. രൂപതാ ഡയറക്ടർ സി.അമ്പിലിയോൺ, ഹെസ്റ്റിയ ജൂഡിറ്റ് സണ്ണി എന്നിവർ പ്രസംഗിച്ചു.