കൊച്ചി: പനങ്ങാട് സെൻ്റ് ആൻ്റണീസ് ഇടവകയിലെ എട്ടിനും 80 നും മധ്യ പ്രായമുള്ള കലാപ്രതിഭകൾ അണിനിരന്ന ക്രിസ്മസ് ഗാനസന്ധ്യ 2024 പള്ളിമുറ്റത്തെ വിശാലമായ കായൽക്കരകരയിൽ അരങ്ങേറി. കഴിഞ്ഞ മൂന്നു മാസക്കാലമായി നടക്കുന്ന പരിശീലനത്തിന് പ്രസിദ്ധ സംഗീത സംവിധായകൻ ജെറി അമൽദേവിനൊപ്പം സെബി നായരമ്പലം, ഗായകൻ ഗാഗുൽ ജോസഫ്, ലിനോ പീറ്റർ എന്നിവർ നേതൃത്വം നൽകി.
വികാരി ഫാദർ വില്യം നെല്ലിക്കൽ, ജനറൽ കൺവീനർ പ്രൊഫസർ ഡോ. സൈമൺ കൂമ്പയിൽ, ഷെവലിയർ ഡോ. പ്രീമൂസ് പെരിഞ്ചേരി ബ്രഹ്മശ്രീ അനിൽകുമാർ തന്ത്രി, കെ. പി. കർമ്മലി, സിസ്റ്റർ സിനി ആൻ വർഗീസ്, വിൻസ് പെരിഞ്ചേരി, ജോസ് കൊച്ചു പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു.
തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിർത്തി വിശാലമായ സ്റ്റേജിൽ ജെറി അമൽദേവിന്റെ സംഗീത സംവിധാനത്തിൽ ഗാനസന്ധ്യ അരങ്ങേറി.
വിശ്വപ്രസിദ്ധമായ ലാറ്റിൻ, ഇംഗ്ലീഷ്, മലയാളം ഭാഷയിലെ തിരഞ്ഞെടുക്കപ്പെട്ട കരോൾ ഗീതങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.
ജെറി അമൽദേവ് ,ഡോ. പ്രീമൂസ് പെരിഞ്ചേരി, ഗാഗുൽ ജോസഫ്, ടെന്നി ജോസഫ്, അമൽ ആന്റണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.