ജെയിംസ് അഗസ്റ്റിന്
Long time ago in Bethlehem
So the Holy Bible say
Mary’s boy child, Jesus Christ
Was born on Christmas day
[Chorus]
Hark, now hear the angels sing
A new King born today
And man will live forevermore
Because of Christmas day
Trumpets sound and angels sing
Listen what they say
That man will live forevermore
Because of Christmas day
ജെസ്റ്റര്‍ ഹെയര്സ്റ്റന് എന്ന അമേരിക്കന്‍ യുവാവിന്റെ മുറിയില്‍ താമസിച്ചിരുന്ന സ്നേഹിതന് എനിക്കൊരു പാട്ടെഴുതി തരുമോ എന്ന് ചോദിച്ചു, ജെസ്റ്റര്‍ സമ്മതിച്ചു. ഒരു ജന്മദിനപര്ട്ടിയില് പാടാനായിരുന്നു പാട്ടു ചോദിച്ചത്. വെസ്റ്റ് ഇന്ത്യന്‍സ് കൂടുതല്‍ പങ്കെടുക്കുന്ന പാര്‍ട്ടി ആയതിനാല്‍ കാലിപ്സോ ശൈലിയില്‍ ഈണമിട്ടൊരു വരികള്‍ ജെസ്റ്റര്‍ എഴുതി നല്കി. പാട്ട് എല്ലാവര്ക്കും ഇഷ്ടമായി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ക്രിസ്മസ് ദിനത്തില്‍ പാടാനായി വാള്‍ട്ടര്‍ ഷൂമാന് എന്ന ക്വയര്‍ മാസ്റ്റര്‍ ജെസ്റ്ററിനോട് ഒരു പാട്ട് ആവശ്യപ്പെട്ടു. സുഹൃത്തിനു നല്കിയ ജന്മദിനഗാനത്തിന്റെ ഈണത്തില്‍ എഴുതി നല്കിയ വരികളാണ് ‘മേരീസ് ബോയ് ചൈല്‍ഡ്, ജീസസ് ക്രൈസ്റ്റ്’. ഗായകസംഘം ഈ ഗാനം ആലപിച്ചത് ഗായകനും നടനുമായിരുന്ന ഹാരി ബെലഫോന്റെ കേള്‍ക്കാനിടയായി. ഈ പാട്ടു റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള അനുമതി ജെസ്റ്ററിനോട് വാങ്ങിയ ശേഷമാണു ഹാരി ബെലഫോന്റെ അന്ന് മടങ്ങിയത്. അതേ വര്‍ഷം തന്നെ(1956) ബെലഫോന്റെ പാട്ടു റെക്കോര്‍ഡ് ചെയ്തു. രണ്ടു പാട്ടുകള്‍ മാത്രമുള്ള റെക്കോര്‍ഡ് പുറത്തിറക്കി. വലിയ സ്വീകാര്യതയാണ് പാട്ടിനു ലഭിച്ചത്.
പാട്ടിനു ജന്മം നല്കിയ ജെസ്റ്ററിനു ലോകം നല്കിയ സമ്മാനമായിരിക്കാം ഈ ഗാനത്തിന് പിന്നീടു ലഭിച്ച ആഗോളതല അംഗീകാരം. ജെസ്റ്ററിന്റെ ബാല്യം കഷ്ടപ്പാടുകളുടേതായിരുന്നു. ജെസ്റ്ററിന്റെ പിതാമഹന്റെ കാലം വരെ ഒരു അടിമകുടുംബമായിരുന്നു അവരുടേത്. ഈ ഒരു പാട്ടിലൂടെ എല്ലാ ക്രിസ്മസിനും ജെസ്റ്ററിനെയും ലോകം ഓര്‍ക്കുമല്ലോ.
ചില പാട്ടുകളുടെ ഒറിജിനല്‍ റെക്കോര്‍ഡിനേക്കാളും കവര്‍ വെര്‍ഷനുകളാണ് കൂടുതല്‍ പ്രചരിപ്പിക്കപ്പെടുക. ഈ പാട്ട് ലോകം മുഴുവന്‍ എത്തിക്കുന്നതില്‍ ബോണി എം എന്ന ബാന്‍ഡ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1.8 മില്യണ്‍ കോപ്പികളാണ് 1978 -ല്‍ ബോണിയെമ്മിന്റെ റെക്കോര്‍ഡ് വിറ്റഴിഞ്ഞത്.
ആന്‍ഡി വില്യംസ് എന്ന ഗായകന് രണ്ടു തവണയാണ് ഈ ഗാനം റെക്കോര്‍ഡ് ചെയ്തത്. 1965 ലും 1997ലും. ജിം റീവ്സ് , മഹീലിയ ജാക്സണ്, ആണ് മറേ, നാറ്റ് കിങ് കോള്‍, റോജര്‍ വിറ്റാക്കര്‍ തുടങ്ങി നിരവധി ഗായകരുടെ സ്വരത്തില്‍ ഈ ഗാനം ലോകം മുഴുവനുമെത്തി.