കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ എസ് സിയെ നേരിടും.
ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്ന് പരിശീലകൻ മൈക്കൽ സ്റ്റാറെയെയും സഹപരിശീലകരെയും പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരമാണ് ഇന്നത്തേത് .ഇതുവരെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ഇതിലൊന്ന് മുഹമ്മദൻസിനെതിരെ അവരുടെ തട്ടകത്തിലായിരുന്നു. നിലവിൽ അവസാന സ്ഥാനത്താണ് കൊൽക്കത്തൻ ടീം.
ബ്ലാസ്റ്റേഴ്സാകട്ടെ 11 പോയിന്റുമായി 11ാം സ്ഥാനത്തും. അവസാന നാല് കളികളിലും ടീം തോറ്റു.പല കാരണങ്ങളാൽ ഇന്നത്തെ മത്സരം പ്രധാനപ്പെട്ടതാണെന്ന് ടീം നായകൻ അഡ്രിയാൻ ലൂണ പറയുന്നു. ഒരാഴ്ചയായി ടീം കഠിന പരിശീലനത്തിലായിരുന്നു. ആരാധകരുടെ വികാരം മനസ്സിലാക്കുന്നുവെന്ന് പറയുന്ന ലൂണ, എല്ലാ മത്സരങ്ങളിലും ടീം പരമാവധി നൽകുന്നുണ്ടെന്നും എല്ലായ്പ്പോഴും ഫലം ഒന്നാകില്ലെന്നും മറുപടി നൽകി.